Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kabeer Death

Ernakulam

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ നി​ല​ത്തു വീ​ണ​യാ​ൾ മ​രി​ച്ചു

ആ​ല​ങ്ങാ​ട്: ആ​ലു​വ പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മാ​ളി​യം​പീ​ടി​ക കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന് സ​മീ​പം ഷോ​റൂ​മി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ത​ള്ളി​യ​പ്പോ​ൾ നി​ല​ത്തു വീ​ണ​യാ​ൾ മ​രി​ച്ചു. ക​രു​മാ​ലൂ​ർ അ​ടു​വാ​ത്തു​രു​ത്ത് പ​റേ​ലി​പ്പ​ള്ളം ചാ​ല​ത്ത​ല പ​റ​മ്പി​ൽ ക​ബീ​റാ​ണു (57) മ​രി​ച്ച​ത്.

വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം തി​ര​ക്കാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ ആ​ല​ങ്ങാ​ട് മാ​ളി​യം​പീ​ടി​ക​യി​ലെ ഷോ​റൂ​മി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

ഇ​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ക​ബീ​റി​നെ ജീ​വ​ന​ക്കാ​ർ പി​ടി​ച്ചു ത​ള്ളു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നി​ല​ത്തു​വീ​ണു കി​ട​ന്ന ക​ബീ​റി​നെ നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പേ മ​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ല​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up